എനിക്കും ഉണ്ടായിരുന്നു ഒരു ബാല്യകാലം
എല്ലാവരെയും പോലെ....
കുട്ടിക്കാലത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ എല്ലാ മനസ്സും അറിയാതെ ഒരു പുഞ്ചിരിക്കാറുണ്ട്.
എന്ത് രസമായിരുന്നു ആ കാലം....
ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ആ കാലത്തിലേക്ക് ഒന്ന് മടങ്ങി പോകാന്‍ മനസ്സ് ആഗ്രഹിക്കുന്നു....
എന്‍റെ കുട്ടിക്കാലത്ത് മഴ ഞാന്‍ വളരെ ഇഷ്ടപ്പെട്ടിരുന്നു.
മഴ തോര്‍ന്നു കഴിയുമ്പോള്‍ കൂട്ടുകാരുമൊത്ത് വെള്ളത്തില്‍ കളിയ്ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ബാല്യം.
അന്ന് ഞങ്ങള്‍ കുറെ കുട്ടികള്‍ ഉണ്ടായിരുന്നു.
വെള്ളത്തിലെ കളിയും കഴിഞ്ഞു ആകെ നനഞ്ഞു ചെളിയും പുരണ്ടു വീട്ടില്ലെത്തി
തല്ലു വാങ്ങുന്നതിന്റെ ആ ബാല്യം....
മഴ വളരെ ഇഷ്ടമായിരുന്നു അന്ന് എനിക്ക്....
എന്നും മഴ പെയ്യണെ എന്നാണ് പ്രാര്‍ത്ഥന....
എന്തിനാണ് എന്നറിയണ്ടേ????
മഴ വെള്ളത്തില്‍ കൂട്ടുകാരുമൊത്ത് കളിയ്ക്കാന്‍....
മഴ പെയ്തു കഴിഞ്ഞു മുറ്റത്തെ മാവിന്‍ ചുവട്ടില്‍ വീണു കിടക്കുന്ന മാങ്ങയ്ക്കായി
മത്സരിച്ച ആ പഴയ ബാല്യം....
ഒന്നോ രണ്ടോ മാങ്ങകള്‍ കാണും, ഞങ്ങള്‍ കുറെ കുട്ടികളും.
അപ്പൊ പിന്നെ പറയേണ്ടല്ലോ. മാങ്ങയ്ക്കായി അടിപിടി തന്നെ....
എങ്കിലും ഞങ്ങള്‍ എല്ലാരും വിട്ടു പിരിയാനാവാത്ത കൂടുകാര്‍ ആയിരുന്നു കേട്ടോ....
അന്ന് കുറച്ചു പെണ്‍കുട്ടികളും ഞങ്ങടെ കൂട്ടത്തില്‍ ഉണ്ട്.
അന്നും പെണ്‍കുട്ടികളുടെ മുന്‍പില്‍ വല്യ ആളാവാനായി കാണിക്കുന്ന ഓരോരോ വികൃതികള്‍....
അതിനോക്കെയാ ഈ മാങ്ങപ്പോരും എല്ലാം....
അന്ന് സ്കൂള്‍ വിട്ടു വരുമ്പോ കാണിക്കുന്ന ഓരോ രസങ്ങള്‍.
ചിലപ്പോളൊക്കെ വൈകുന്നേരങ്ങളില്‍ പഠിത്തം കഴിഞ്ഞു മടങ്ങുമ്പോള്‍ മാങ്ങാ എറിയലരുന്നു പ്രധാന പണി...
മാങ്ങാ കണ്ടാല്‍ കല്ലെടുക്കാന്‍ തോന്നുന്ന ബാല്യം.!!!
എല്ലാം നിറഞ്ഞതായിരുന്നു എന്‍റെ ബാല്യകാലം.....
കുട്ടിക്കാലത്ത് എനിക്കൊരു കളിക്കുട്ടുകാരി ഉണ്ടായിരുന്നു കേട്ടോ!!!
എല്ലാ കാര്യത്തിനും അവളെനിക്കു സപ്പോര്‍ട്ട് ചെയ്യുമായിരുന്നു....
ഞാനും അവളും കുറെ കൂട്ടുകാരും എല്ലാരും ഒരുമിച്ചാരുന്നു സാറ്റ് കളിയും എല്ലാം....
അതൊക്കെ ഇപ്പൊ ഓര്‍ക്കുമ്പോ ഞാനൊരു കുട്ടിയായത് പോലെ എനിക്ക് തോന്നുന്നു....
ഞാനും അവളും ഓടിക്കളിച്ചിരുന്ന ആ പാടവരമ്പും എല്ലാം! മനസ്സിലേക്ക് ഓടിയെത്തുന്നു....
അന്ന് പാടവരമ്പത്തെ വെള്ളത്തില്‍ മീന്‍ പിടിച്ചു നടന്ന കാലം....
ചെറിയ തോര്‍ത്ത് മുണ്ട് വെച്ചാരുന്നു മീന്‍ പിടിത്തം.....
പറയാന്‍ ഇപ്പൊ ലേശം ലജ്ജ തോന്നുന്നു....
മീന്‍ പിടിച്ചു കഴിഞ്ഞാ പിന്നെ ചെറിയ കവറില്‍ വെള്ളം നിറയ്ക്കും.
പിന്നെ മീനെ അതിലാക്കും.... വളരെ ചെറിയ മീന്‍ ആണ് കേട്ടോ.....
ഞങ്ങടെ കവര്‍ അക്ക്വേറിയം രണ്ടു ദിവസം വരെയേ കാണു.
രണ്ടു ദിവസം കഴിഞ്ഞാ മീന്‍ ഒക്കെ ചത്തു പോകും.....
എന്താ കാരണം എന്ന് ഞങ്ങള്‍ക്ക് അന്നൊന്നും പിടി കിട്ടിയിരുന്നില്ല....
ഞങ്ങളുടെ നാട്ടില്‍ ഒരു ചെറിയ പുഴയോക്കെ ഉണ്ട്.....
അന്ന് പുഴയുടെ കരയിലിരുന്നു കുറെ കല്ല് പറക്കി പുഴയിലെറിഞ്ഞു കളിയാരുന്നു ചിലപ്പോളൊക്കെ.
സായാഹ്നങ്ങളില്‍ ആരുന്നു മിക്കവാറും ആ തമാശകള്‍....
കല്ലുകള്‍ എറിയുമ്പോള്‍ ഉണ്ടാകുന്ന ഓളങ്ങള്‍ നോക്കി രസിച്ചിരുന്ന ആ ബാല്യകാലം....
കുസൃതികള്‍ നിറഞ്ഞ കുട്ടിക്കാലം കുറെ സ്വപ്നങ്ങളും സമ്മാനിച്ചിട്ടുണ്ട്....
സ്കൂളിലെ വിശേഷങ്ങള്‍ പറയാനാണെങ്കില്‍ കുറെ ഉണ്ട്....
എന്തൊരു രസമായിരുന്നു അന്നൊക്കെ....
സത്യം പറഞ്ഞ കൂട്ടുകാരോടൊപ്പം കളിക്കാനായിരുന്നു എന്നും സ്കൂളില്‍ പോയിരുന്നത്....
ഞാന്‍ എന്നും സ്കൂളില്‍ പോകും. അന്നൊക്കെ മിട്ടായി വലിയ ഇഷ്ടാരുന്നു....
അന്ന് രണ്ടു രൂപയ്ക്കു ഒരു കവര്‍ നിറയെ മിട്ടായി കിട്ടും....
അത് മിക്കവാറും ഞാന്‍ വാങ്ങും....
കൂട്ടുകാര്‍ക്കു എല്ലാം കൊടുക്കും....
അതൊക്കെ ഒരു സന്തോഷമുള്ള കാര്യമാരുന്നു....
അന്ന് കണക്കു മാഷിന്റെ ക്ലാസ്സ് ആയിരുന്നു ഞങ്ങള്‍ക്ക് പേടി സ്വപ്നം....
കാരണം പറയാതെ അറിയാല്ലോ.... മാഷ് നല്ലോണം തല്ലും....
എല്ലാര്‍ക്കും നല്ല പോലെ തല്ലു കിട്ടിട്ടുണ്ട്.
ഞാനും തല്ലു വാങ്ങാന്‍ ഒട്ടും മോശമല്ലായിരുന്നു....
മാഷിന്റെ ചില ചോദ്യങ്ങള്‍ കുഴക്കാറുണ്ട്.....
തല്ലിന്റെ കാര്യം പറഞ്ഞല്ലോ....
വടി കൊണ്ട് മാത്രമല്ല. മാഷിന്റെ കയ്യില്‍ ചെറിയൊരു ടൂള്‍ ഉണ്ട്.
അത് വെച്ചാ തട്ട്. നമ്മള്‍ ഗോലി കളിച്ചു തോല്‍ക്കുമ്പോള്‍ മുട്ട് വാങ്ങാന്‍ കൈവിരല്‍ മടക്കി വെക്കാറില്ലേ . അതേപോലെ മടക്കി വെച്ചിട്ട് വിരല്‍ മുട്ടിനിട്ടു ടൂള്‍ വെച്ച് തട്ടും.
കണ്ണില്‍ പൊന്നീച്ച പറക്കും...
മാഷ് സമ്മാനിച്ച ഒരു തട്ടിന്റെ പാട് മായാതെ ഇപ്പോളും വിരല്‍ മുട്ടിലുണ്ട്....
ഒരു മുറിഞ്ഞു ഉണങ്ങിയ പാട്....
ഇതൊക്കെ കുട്ടിക്കാലത്തെക്കുറിച്ചുള്ള എന്‍റെ മറക്കാനാവാത്ത ഓര്‍മ്മകള്‍ ആണ്....
ഒരിക്കലും മറക്കാന്‍ കഴിയാത്ത എന്‍റെ ബാല്യ കാലം....
കുറെ കൂട്ടുകാര്‍ ഉണ്ടായിരുന്നെങ്കിലും എനിക്ക് ചില പരിഭവങ്ങളൊക്കെ ഉണ്ടായിരുന്നു....
വളരെ അവിചാരിതമായാണ് എനിക്ക് ഒരു കളിക്കൂട്ടുകാരിയെ കിട്ടിയത്....
കൂട്ടത്തില്‍ കളിക്കുമ്പോള്‍ അവളെന്നെ ശ്രദ്ധിക്കാറുണ്ട് എന്നെനിക്കു അറിയാമായിരുന്നു....
എങ്കിലും ഞാന്‍ ഒന്നും കാണുന്നില്ല എന്ന മട്ടില്‍ പെരുമാറി....
സത്യത്തില്‍ എന്‍റെ ഒരു കണ്ണ് എപ്പോളും അവളിലാരുന്നു, അവളറിയാതെ....
ഒളിച്ചു കളിക്കുമ്പോ ഞാന്‍ അറിഞ്ഞു കൊണ്ട് അവള്‍ക്കു വേണ്ടി തോറ്റു കൊടുക്കാറുണ്ട്....
എന്തിനായിരിക്കാം ഞാന്‍ അങ്ങനെ ചെയ്തത്....
എനിക്കറിയില്ല.!!!
അവളും മോശക്കാരിയല്ല, ഞാന്‍ തോല്‍ക്കാന്‍ അവളും സമ്മതിക്കില്ല....
അങ്ങനെ വളരെ രസകരമായ മനസ്സ് നിറഞ്ഞ കുറെ ഓര്‍മ്മകള്‍....
ഈ ഒളിച്ചുകളി കുറെ നാള്‍ തുടര്‍ന്നു....
ഇതിനൊരു മാറ്റം വരാന്‍ എനിക്ക് ഒന്ന് വീഴേണ്ടി വന്നു....
അന്ന് എന്‍റെ കാല് കുറച്ചു മുറിഞ്ഞു രക്തം വന്നു....
എന്‍റെ അരികില്‍ എല്ലാര്‍ക്കുമൊപ്പം അവളും ഉണ്ടായിരുന്നു....
ആ കുഞ്ഞു മനസ്സ് പിടയുന്നത് ഞാന്‍ നേരില്‍ കണ്ടു.
അത് എനിക്കും വിഷമമുണ്ടാക്കി....
പിന്നെ രണ്ടു ദിവസം ഞാന്‍ കളിയ്ക്കാന്‍ ഉണ്ടായിരുന്നില്ല....
രണ്ടു കുരുന്നു മനസ്സ് പരസ്പരം അറിയാതെ വേദനിച്ചു....
അവളോട് ഞാന്‍ എല്ലാം തുറന്നു പറഞ്ഞു.
പിന്നെ അവളോട് ഞാന്‍ കൂടുതല്‍ അടുത്തു....
എനിക്ക്, എനിക്ക് മാത്രമായി ഒരു കളിക്കൂട്ടുകാരിയെ കിട്ടി....
പിന്നെ ഓരോ മഴയിലും അവള്‍ എനിക്കൊപ്പം ഉണ്ടായിരുന്നു....
ഞങ്ങള്‍ ഓടിക്കളിച്ചു നടന്ന ആ കാലം ഓര്‍മയുടെ ക്യാന്‍വാസില്‍ ഒട്ടും മങ്ങാതെ ഉണ്ട്....
അന്ന് വീടിന്റെ താഴെ നിറയെ പുഞ്ച പാടങ്ങള്‍ ആയിരുന്നു....
നെല്‍ചെടികള്‍ നിറഞ്ഞ പാടം....
ഞങ്ങള്‍ ഓടിക്കളിച്ചിരുന്ന പാടവരമ്പുകള്‍ എല്ലാം കാന്‍വാസില്‍ മായാതെ ഉണ്ട്....
ആ കുട്ടിക്കാലം ഇനി തിരിച്ചു കിട്ടില്ല.
കളിക്കൂട്ടുകാരിയുടെ കയ്യും പിടിച്ചു കളിച്ചു നടന്ന ആ പഴയ കാലം....
ദിവസവും പെയ്യുന്ന ചാറ്റല്‍മഴ ഞങ്ങള്‍ക്ക് സ്വന്തമായിരുന്നു....
പുഴവക്കത്തു തണുത്ത കാറ്റു കൊണ്ട് സൊറ പറഞ്ഞിരുന്ന ആ കുട്ടിക്കാലം ഫ്രെയിമില്‍ നിന്ന് മായില്ല....
ഇന്ന് വര്‍ഷങ്ങള്‍ കുറെ കടന്നു പോയപ്പോള്‍ ഞങ്ങള്‍ മാത്രം വളര്‍ന്നു....
ആ പാടവരമ്പും പുഴയും ചാറ്റല്‍ മഴയും പിന്നെയും പിന്നെയും ഗൃഹാതുരത പോലെ അവിടെ തന്നെ ഉണ്ട്....
പക്ഷെ മറക്കാനാവാത്ത കുറെ ഓര്‍മകളും കുസൃതികളും ബാക്കിയാകുന്നു....
ഓര്‍മകളുടെ ഈ ബാല്യ കാലം ഇനിയും തീര്‍ന്നിട്ടില്ല....
ഓരോ പകലിലും രാത്രിയിലും ഇവ വീണ്ടും എന്നില്‍ അയവിട്ടിക്കൊണ്ടിരിക്കും.....
ബാക്കിവെച്ച ഓര്‍മ്മകള്‍.... |
☂ മഴത്തുള്ളി - ഷംനാദ് സൈബീരിയ. ☂
shamnad.yaar@gmail.com, 9895626611
ബാല്യകാലം ഇവിടെ പങ്കുവെക്കാന്‍ മറക്കല്ലേ...
ReplyDeletevaayichirunnupoy mashe...avasaanichathivideyennu aringatheee illa......anganoru balyam enik kittiyillengilm....kittiyathupole thonnippoy........
ReplyDeleteഎലിസബത്ത്.....
ReplyDeleteബാല്യം എന്നും നമ്മളില്‍ ഗൃഹാതുരമായ ഓര്‍മ്മകള്‍ മാത്രമാണ്.... പലപ്പോഴും ഒരു നഷ്ടബോധത്തോടെ ഓര്‍ക്കും... വീണ്ടും ഒരു ബാല്യകാലം കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന് മനസ്സറിയാതെ ആഗ്രഹിച്ചു പോകും....
വളരെ നന്ദി കമന്റ്സ്ന്....
This comment has been removed by the author.
ReplyDeleteബാല്യം എന്നും നമ്മളില്‍ ഗൃഹാതുരമായ ഓര്‍മ്മകള്‍ മാത്രമാണ്....
ReplyDeleteപലപ്പോഴും
ഒരു നഷ്ടബോധത്തോടെ ഓര്‍ക്കും...
വീണ്ടും ഒരു ബാല്യകാലം കൂടി
കിട്ടിയിരുന്നെങ്കില്‍ എന്ന് മനസ്സറിയാതെ
ആഗ്രഹിച്ചു പോകും....Ennu nee paranyum...eni nadakkatha karyamalle..thirike pokan pattillalloo..eniningane orthorthu mazhayathirikku..........
ബാല്യകാലം!!!അതിനി തിരിച്ചു കിട്ടുമോ? ഒരിയ്ക്കലും ഇല്ല. സമയത്തിന്റെ യന്ത്രത്തിലുടെ പുറകോട്ടു സഞ്ചരിച്ചു വീണ്ടും ആസ്വദിയ്ക്കാനല്ലാതെ വേറെന്തു ചെയ്യാന്‍ പറ്റും?
ReplyDeleteവളരെ മനോഹരമായി എഴുതിയിരിയ്ക്കുന്നു. ആ കാലത്തിലേയ്ക്ക് വീണ്ടും കൊണ്ടുപോയതിനു ഒരായിരം നന്ദി.....ഈശ്വരന്‍ അനുഗ്രഹിയ്ക്കും...
ശ്രീകുമാരന്‍ മേനോന്‍
വളരെ നല്ലൊരു blog രചന
ReplyDeleteവളരെ ഹൃദയവും
ഈ നല്ല ബ്ലോഗിന് ആശംസകള്‍.
Nice
ReplyDeleteകുട്ടിക്കാലത്തെ നായിക എവിടെ?
ReplyDeleteNice :ബാല്യകാലം!!!അതിനി തിരിച്ചു കിട്ടുമോ ആ കാലത്തിലേയ്ക്ക് വീണ്ടും കൊണ്ടുപോയതിനു ഒരായിരം നന്ദി....
ReplyDelete